ലീസിന് വണ്ടി കൈക്കലാക്കി കർണാടകയിൽ മറിച്ചു വിൽക്കുന്ന വാഹന തട്ടിപ്പ് വീരൻ അറസ്റ്റിൽ




കാഞ്ഞങ്ങാട് : കുപ്രസിദ്ധവാഹന തട്ടിപ്പ് വീരൻ മഞ്ചേശ്വരം പൊലീസിന്റെ പിടിയിൽ.  ഉളിയത്തടുക്ക എസ് പി നഗർ സ്വദേശി അബ്ദുൾ അഷ്ഫാഖാ (31) ണ് പോലീസ് പിടിയിലായത്. വിവാഹം ഉൾപ്പെടയുള്ള നിരവധി കാരണങ്ങൾ പറഞ്ഞാണ് ലീസിന് വാഹനം ഉടമസ്ഥരിൽ നിന്നും വാങ്ങിക്കുകയും, വാഹനം കൈമാറ്റം ചെയ്ത് കർണാടകയിലേക്ക് കടത്തുകയും ചെയ്യുകയായിരുന്നു. വാഹനം വിട്ടു നൽകാൻ ഉടമസ്ഥരിൽ നിന്നും പണം തട്ടുകയും ചെയ്യുന്ന സംഘത്തിന്റെ തലവനാണ് ഇയാൾ.

മഞ്ചേശ്വരം പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇന്നലെകുമ്പള പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു പരാതി കൂടി ലഭിച്ചതോടെ അന്വേഷണം കൂടുതൽ ശക്തമാക്കി.


വിദ്യാനഗർ കാസറഗോഡ് പോലീസ് സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളിൽ പ്രതിയാണ് പിടിയിലായ പ്രതി. മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ കാസറഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം കാസർഗോഡ് എഎസ്പി ഡോ. നന്ദഗോപൻ എം ഐപിഎസ് ന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം, വിദ്യാനഗർ, കുമ്പള ഇൻസ്പക്ടർമാർ, കാസറഗോഡ് സബ് ഡിവിഷൻ സ്‌ക്വാഡും അടങ്ങുന്നതാണ് അന്വേഷണ സംഘം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം