മമ്മൂട്ടി ഒക്ടോബർ ഒന്നിന് ലൈവാകും
കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത് സ്ഥിരീകരിച്ച് നിര്‍മ്മാതാവ് ആൻ്റോ ജോസഫ്. തൻ്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാൻ ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. സിനിമയില്‍ നിന്നെടുത്ത ചെറിയ ഇടവേള ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിൻ്റെയും ബലത്തിൽ അതിജീവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയില്‍ കൂട്ടുനിന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും നന്ദിയെന്ന് ആൻ്റോ ജോസഫ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Comments
Post a Comment