വീട്ടിലേക്കുള്ള വഴി നൽകാമെന്ന് പറഞ്ഞ് അയൽവാസി വഞ്ചിച്ചു: വിധവയായ വീട്ടമ്മ കലക്ടറേറ്റിന് മുൻപിൽ ഒറ്റയാൾ നിൽപ്പ് സമരം നടത്തി




കണ്ണൂർ : വീട്ടിലേക്കുള്ള വഴി ശരിയാക്കി തരാമെന്ന് പറഞ്ഞു പണം വാങ്ങിയതിന് ശേഷം അയൽവാസികൾ ചതിച്ചതായി കാണിച്ചു വിധവയായ വയോധിക കണ്ണൂർ കലട്രേറ്റിന് മുന്നിൽ ഒറ്റയാൾ നിൽപ്പ് സമരം നടത്തി.പായം പഞ്ചായത്തിലെ കിളിയന്തറ മുപ്പത്തിരണ്ടാം മൈലിൽ താമസിക്കുന്ന അച്ചാമ്മ ആന്റണിയാണ് ഇന്ന് രാവിലെ മുതൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നിൽപ്പ് സമരം നടത്തിയത്.താൻ വാർദ്ധക്യ സഹജമായ വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുകയാണെന്നും മൂന്ന് സെന്റ് സ്ഥലത്തുള്ള ചെറിയ വീട്ടിലാണ് താമസിക്കുന്നതെന്നും അവർ പറഞ്ഞു.

 വീട്ടിലേക്ക് സ്ഥിരമായി നടന്നു പോകുന്ന ഏക വഴി ശരിയാക്കിത്തരാമെന്ന്പറഞ്ഞ് അയൽവാസികളായ മൂന്ന് പേർ ചേർന്ന്  പണം പിരിക്കുകയും എന്നാൽ അവരുടെ സൗകര്യത്തിനു വേണ്ടി തന്റെ വീട്ടിലേക്കുള്ള വഴി അടച്ചു കോൺക്രീറ്റ് ചെയ്തു തന്റെ വഴി മുടക്കിയെന്നും  താൻ കുടിവെള്ളം എടുക്കുന്നത് അയൽവാസിയുടെ വീട്ടിൽ നിന്നാണെന്നും അവിടെ പോകാൻ പോലും ഇപ്പോൾ ഗോവണി വെച്ച് കയറുകയും ഇറങ്ങുകയും ചെയ്യേണ്ട ഗതികേടിലാണെന്നും അവർ പറയുന്നു..ഈ വിഷയം കാണിച്ചുകൊണ്ട് പായം പഞ്ചായത്ത് പ്രസിഡണ്ടിന് ഒന്നിലധികം തവണ പരാതികൾ കൊടുക്കുകയും കണ്ണൂർകളക്ർക്ക് പരാതി സമർപ്പിക്കുകയും ചെയ്തിരുന്നു എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാത്തത് കൊണ്ടാണ് ഒറ്റയാൾ സമരം നടത്താൻ വന്നതെന്നും അവർ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം