പ്രണയത്തെ ചൊല്ലി തർക്കം; കാഞ്ഞങ്ങാട് ആശുപത്രിക്കുള്ളിൽ തല്ലുമാല: പൊലിസ് കേസെടുത്തു




കാഞ്ഞങ്ങാട് : പടന്നക്കാട് യുവതി - യുവാക്കൾ തമ്മിലുള്ള പ്രണയത്തെ ചൊല്ലി ആശുപത്രിയിൽ തല്ലുമാല' ആദ്യം മർദ്ദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയവരെ മർദ്ദിച്ചവർ തന്നെവീണ്ടുമെത്തി പഞ്ഞിക്കിടുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവാക്കൾക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.

പ്രണയ ബന്ധത്തെ തുടർന്ന് വിവാഹഭ്യർത്ഥ നയുമായി വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തി കാമുകനായി ബന്ധുക്കളും സുഹൃത്തുക്കളുമായ യുവാക്കളെത്തി ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് ശേഷം പെൺകുട്ടിയുടെ വീട്ടുകാരും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായിയെന്നും തുടർന്നാണ് ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ വീട്ടുകാരും സഹോദരൻ്റെ സുഹ്യത്തുകളും ചേർന്നാണ് യുവാക്കളെ മർദ്ദിച്ചത്. എട്ടോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം