അക്ഷയസേവനങ്ങൾക്ക് ഏകീകൃത നിരക്ക്: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി എം.ബി രാജേഷ്
കൊച്ചി:അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് എന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. നിരക്ക് ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരായാണ് അക്ഷയ സംരംഭകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു. അവശ്യ സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സേവനങ്ങള്‍ക്ക് അധികനിരക്ക് ഈടാക്കുന്നത് അനുവദിക്കില്ലെന്ന് മന്ത്രിയും കൂട്ടിച്ചേര്‍ത്തു

Comments
Post a Comment