റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരി ലോറി കയറി മരിച്ചു

 

ഉഡുപ്പി :സ്‌കൂട്ടര്‍ റോഡിലെ കുഴിയിലേക്ക് മറിഞ്ഞ് ഉഡുപ്പി സ്വദേശിനിക്ക് ദാരുണാന്ത്യം. ഉഡുപ്പി സ്വദേശിയായ മാധവി (44) യാണ് മരിച്ചത്. കുളൂരിന് സമീപം ദേശീയപാത 66ലെ കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു. പിന്നാലെ റോഡിലേക്ക് വീണ മാധവിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മാധവി ജോലിക്ക് പോകവെയാണ് ഇന്ന് രാവിലെ എട്ടുമണിക്ക് അപകടമുണ്ടായത്. കുന്‍ദികനയിലെ എജെ ആശുപത്രിയിലാണ് മാധവി ജോലി ചെയ്തിരുന്നത്. നിരവധിപേരാണ് ഇതുവരെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കുഴിയില്‍ വീണ് മരിക്കുന്ന അഞ്ചാമത്തെയാളാണ് മാധവിയെന്ന് പ്രദേശവാസികള്‍ പറയുന്നു. മരണത്തില്‍ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ട്രക്ക് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാധവിയുടെ മരണത്തിന് പിന്നാലെയാണ് അധികൃതരെത്തി റോഡിലെ കുഴികളടച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം