കൊളപ്പ -നായ്ക്കാലി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
'
മട്ടന്നൂർ :മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മട്ടന്നൂർ കൊടോളിപ്രം കൊളപ്പ റോഡിനെയും മട്ടന്നൂർ ഇരിക്കൂർ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് കണക്ടിങ് മരുതായി പാലം അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തിയുടെ ഉദ്ഘടാനം കെ കെ ശൈലജ എംഎൽഎ നിർവഹിച്ചു.
ഈ മേഖലയിലെ കർഷകരും വിദ്യാർഥികളുമടക്കം നാനാതുറകളിൽപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. ശോച്യാവസ്ഥയിലുള്ള ഈ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടി നാല്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
ഈ പ്രവൃത്തിയിൽ നിലവിലുള്ള 3.80 മീറ്റർ കാരിയേജ് വേ 5.50 മീറ്റർ വീതിയിൽ ഉപരിതലം ബലപ്പെടുത്തി ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുകയും നിലവിലുള്ള നാല് കൾവെർട്ടുകൾ വീതി കൂട്ടി പുതുക്കിപണിയുകയും ചെയ്യും. 1135 മീറ്റർ നീളത്തിൽ ഡ്രൈനേജും 1050 മീറ്റർ നീളത്തിൽ ഷോൾഡർ കോൺക്രീറ്റും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലുള്ള റോഡിന്‍റെ കയറ്റം കുറക്കുന്ന പ്രവൃത്തിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രദേശത്തുകാർ അനുഭവിക്കുന്ന യാത്രക്ലേശത്തിന് പരിഹാരമാകും. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് പികെ ഷൈമ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി പത്മനാഭൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി ശ്രീകല, ഇരിട്ടിബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി രാജശ്രീ, പി വി ആനന്ദ ബാബു, കെ വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പിഡെബ്ല്യുഡി അസി.എൻജിനീയർ ടി വി രേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ സി കെ സുരേഷ് ബാബു സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ പി സുധീർ നന്ദിയും പറഞ്ഞു.

Comments
Post a Comment