ചീരാലിനെ വിറപ്പിച്ച പുലി വീരൻ കുടുങ്ങി
മാനന്തവാടി:ചീരാലിൽ ദിവസങ്ങളായി ജനങ്ങളെ വിറപ്പിച്ചപുലി കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നാല് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇന്നലെ പുലർച്ചെ ചീരാല്‍ ടൗണിൽ പുലിയെത്തിയിരുന്നു. ചീരാല്‍ മേഖലയില്‍ മാസങ്ങളായി പുലിയുടെ ശല്യമുണ്ടായിരുന്നു. പുലിയെ കുപ്പാടി പച്ചാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിതിങ്കൾ പുലര്‍ച്ചെ നാലോടെയാണ് ടൗണിനോട് ചേര്‍ന്നുള്ള പുളിവേലില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത്. ലൈറ്റിട്ടപ്പോള്‍ പുലി ഓടിമറഞ്ഞെന്ന് വീട്ടുകാര്‍ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തുകയും കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പുലിയുടെ ആക്രമണത്തിൽ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് നിരന്തരം ജീവന് നഷ്ടപ്പെട്ടിരുന്നത്.

Comments
Post a Comment