തളിപ്പറമ്പിൽ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:വയോധികയുടെ ഒൻപതു ലക്ഷം രൂപ കബളിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു

 



തളിപ്പറമ്പ്: സ്വന്തമായി ജ്വല്ലറിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത യുവതിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.മൊറാഴ മുതുവാനിയിലെ കാനൂല്‍ ജൂബിലി മെമ്മോറിയല്‍ എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വിജയഭവനില്‍ എം.വിജയകുമാരിയാണ്(70)തട്ടിപ്പിന് ഇരയായത്.ഷമീമ എന്ന ജാസ്മിന്റെ പേരിലാണ് കേസ്.

വിജയകുമാരിയോട് തനിക്ക് സ്വന്തമായി ജ്വല്ലറിയുണ്ടെന്നും പണം നിക്ഷേപിച്ചാല്‍ നല്ല വരുമാനം ലഭിക്കുമെന്നും , പുതിയ വീട് വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ച് 2024 ഡിസംബര്‍ 12 ന് നേരിട്ട് പണമായി രണ്ട് ലക്ഷം രൂപയും ഡിസംബര്‍ 16 ന് വിജയകുമാരിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഷമീമയുടെ അക്കൗണ്ടിലേക്ക് ഏഴ് ലക്ഷം രൂപയും നിക്ഷേപിച്ചു നല്‍കി.എന്നാല്‍ വീട് വാങ്ങിക്കൊടുക്കുകയോ നിക്ഷേപിച്ച പണം തിരിച്ച് നല്‍കുകയോ ചെയ്യാതെ വഞ്ചന നടത്തിയെന്നാണ് പരാതി.ഇത്തരത്തില്‍ നിരവധിപേര്‍ ഷമീമയുടെ തട്ടിപ്പിന് ഇരയായതായും പരാതിയുണ്ട്. തളിപ്പറമ്പ്പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം