ബോക്സ് ഓഫീസിന് തീപ്പിടിപ്പിച്ച് കാന്താര ചാപ്റ്റർ 1




കണ്ണൂർ :വെറും മൂന്ന് ദിവസം കൊണ്ട് റെക്കോർഡ് തേരോട്ടവുമായി മുന്നേറുകയാണ് ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച കാന്താര ചാപ്റ്റർ 1. കാന്താരയെക്കാൾ മികച്ച കളക്ഷനാണ് കാന്താര ചാപ്റ്റർ 1 വിവിധ ഭാഷകളിൽ നിന്നായി നേടിക്കൊണ്ടിരിക്കുന്നത്.മൂന്ന് ദിവസം പിന്നിടുമ്പോൾ കളക്ഷനിൽ നിരവധി ബിഗ് ബാനർ സിനിമകളെ കാന്താര ചാപ്റ്റർ 1 ഇതിനോടകം പിന്നിലാക്കി കഴിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളം വിവിധ തിയറ്ററുകളിലായി ഹൗസ് ഫുള്ളായി സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. കന്നഡയിലാണ് ഇതുവരെയായി സിനിമ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്.കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യ ദിവസം തന്നെ ചിത്രം 60 കോടി രൂപ നേടിയിരുന്നു.ട്രേഡ് ട്രാക്കറായ സക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം സിനിമ ഇന്നലെ, ശനിയാഴ്ച തിയറ്ററുകളിൽ രാവിലെ ഷോകളിൽ 69.04% ശക്തമായ ഒക്യുപെൻസിയും വൈകുന്നേരത്തെ ഷോകളിൽ 90.40% വും രേഖപ്പെടുത്തി. ഹിന്ദിയിലും ചിത്രം മികച്ച പ്രകടനം ആണ്കാഴ്ച വയ്ക്കുന്നത്.അതേസമയം മൂന്ന് ദിവസം പിന്നിടുമ്പോൾ കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ 150 കോടിയിലേക്കടുക്കുകയാണ്. ഇന്നലെ രാത്രി 9 മണി വരെയുള്ള സക്‌നില്‍ക്കിന്റെ കണക്കുകള്‍ അനുസരിച്ച് സിനിമ നേടിയ കളക്ഷൻ 148.29 കോടി രൂപയായി. മൂന്നാം ദിവസം കഴിയുമ്പഴേക്കും പുഷ്പ 2 ആദ്യ ദിവസങ്ങളിൽ നേടിയ എല്ലാ റെക്കോർഡുകളും കാന്താര തകർത്തുകഴിഞ്ഞു.

ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 2024-ല്‍ ‘കാന്താര’യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്ഹനായിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം