ജില്ലാ ക്ഷീര സംഗമം ഒക്ടോബർ 12 ന് വെള്ളൂരിൽ തുടങ്ങും
കണ്ണൂർ:സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നജില്ലാ ക്ഷീരസംഗമം ഒക്ടോബർ 12, 13 തീയ്യതികളിൽ വെള്ളൂരിലെ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷീര വികസന സെമിനാറും പൊതുസമ്മേളനവും അവാർഡ് ദാനവും 13 ന് രാവിലെ 11-30 ന് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലയിൽ ഏറ്റവും കൂടുതൽ പാല ഇന്ന ക്ഷീര കർഷകനുള്ള അവാർഡ് അഞ്ചരക്കണ്ടി ക്ഷീര സംഘത്തിലെ കെ പ്രതീഷ്, വനിതാ കർഷക ക്ഷീരകർഷയായ പേരാവൂർ ബ്ലാക്കിലെ രമണി എൻ ,പട്ടികജാതി/പട്ടിക വർഗ ക്ഷീര കർഷക ഇരിട്ടി ബ്ലോക്കിലെ സുനിത കെ , മികച്ച യുവ കർഷകനായി കല്ല്യാശേരി ബ്ലോക്കിലെ കിരൺ വി പ്രഭാകർ, മികച്ച ക്ഷീരസംഘം സിക്രട്ടറിക്കുള്ള ക്ഷീര മിത്രം അവാർഡ് പയ്യന്നൂർ ബ്ലാക്കിലെ പെരിന്തട്ട ക്ഷീരസംഘത്തിലെ രാജീവൻ പി , കൂടുതൽ പാൽസംഭരിച്ച നോൺ ആപ് കോസ് ക്ഷീര സംഘമായി അഞ്ചരക്കണ്ടി ക്ഷീരോല്പാദ സഹകരണ സംഘത്തേയും ,ഗുണമേന്മയുള്ള പാൽ സംഭരിച്ച ക്ഷീര സംഘമായി നടുവിൽ ക്ഷീരസംഘം ,ക്ഷേമനിധി ക്ഷീര കർഷകയാ
യിപേരാവൂർ ബ്ലോക്കിലെ രമണി എൻ , ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര സംഘം പ്രസിഡണ്ടായി പെരിങ്ങാം വയക്കര ക്ഷീരസംഘം പ്രസിഡണ്ട് മനോജ്കുമാർ , വെള്ളൂർ ക്ഷീര സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ക്ഷീര കർഷക ജാനകി കെ, ക്ഷീരസംഗമം ലോഗൊ വിഭാവനം ചെയ്ത ചിറക്കലെ സഞ്ജീവ് കെ വി എന്നിവർക്ക് ചടങ്ങിൽ വെച്ച് മന്ത്രി കൈമാറും. മികച്ച കർഷകരെ അഡ്വ: സജീവ് സജീവ് ജോസഫ് എം എൽ എ യും ക്ഷീര സംഘങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ കെ രത്നകുമാരിയും
ചടങ്ങിൽ വെച്ച് ആദരിക്കും. സംഗമത്തോടനുബന്ധിച്ചുള്ള ശില്പശാല 12 ന് ഉ ച്ച തിരിഞ്ഞ് രണ്ടു മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.വാർത്താ സമ്മേനത്തിൽ ക്ഷീരവികസന വകുപ്പ് ജില്ലാ ഡപൂട്ടി ഡയരക്ടർ സജിനി ഒ , ക്ഷീര വികസന വകുപ്പ് ഓഫീസർസ്മിത മാരാർ, മിഥുൻ എ, കൃഷ്ണൻ വി കെ , പി എച്ച് സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.

Comments
Post a Comment