കണ്ണാടിപ്പറമ്പിൽ കുറുനരിയുടെ കടിയേറ്റ് 13 പേർക്ക് പരുക്കേറ്റു




നാറാത്ത്:കണ്ണാടിപറമ്പ് മേഖലയിൽ മൂന്ന് വയസുള്ള കുഞ്ഞുൾപ്പെടെ 13 പേർക്ക് കുറുനരിയുടെ കടിയേറ്റു. ഇന്ന് രാവിലെ ഏഴര മുതലാണ് പ്രദേശത്ത് പരക്കം പാഞ്ഞ കുറുനരിയാളുകളെ കടിച്ചു പരുക്കേൽപ്പിച്ചത്. ഇതിൽ രണ്ടു പേർക്ക് മുഖത്താണ് കടിയേറ്റത്. ഇന്ന് രാവിലെ കൂലിപണിക്ക് പോവുകയായിരുന്ന ഒരു വഴിയാത്രക്കാരനെയാണ് ആദ്യം കടിച്ചു പരുക്കേൽപ്പിച്ചത്. ഇതിനു ശേഷം മുറ്റം അടിച്ചു വാരിക്കൊണ്ടിരുന്ന ഒരു സ്ത്രീക്കും തൊട്ടടുത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരനും കടിയേറ്റു. ഇതിനു ശേഷം പരക്കം പാഞ്ഞ കുറുനരി കണ്ടിൽ കണ്ടവരെയൊക്കെ കടിച്ചു പരുക്കേൽപ്പിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെ നാട്ടുകാർ വടിയും കല്ലുമായി പിന്തുടർന്നെങ്കിലും അപ്രത്യക്ഷമായി. കടിയേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപും കണ്ണാടിപറമ്പ് മേഖലയിൽ കുറുനരി പത്തു പേരെ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഇതിന് ശേഷം ഇതിനെ ആളൊഴിഞ്ഞ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കണ്ണാടിപറമ്പ് മേഖലയിലെ കുറുനരിശല്യം അവസാനിപ്പിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. രണ്ടുതവണയുണ്ടായ കുറുനരിഅക്രമണത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം