ജപ്പാനീസ് ഒക്കിനാവ ഉച്ചിറ്യൂമാസ്റ്റർമാർ പങ്കെടുക്കുന്ന കരാട്ടെ സെമിനാർ 15ന് കണ്ണൂരിൽ തുടങ്ങും





കണ്ണൂർ :ജപ്പാനിലെ ഒക്കിനാവ ഉച്ചിറ്യൂ കരാത്തെ മാസ്റ്റർമാർ കണ്ണൂരിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തുന്നു. ഒക്ടോബർ 15 മുതൽ 20 വരെ നടക്കുന്ന അഖിലേന്ത്യ ഉച്ചിറിയു കരാത്തെ സെമിനാറിൽ സെൻസെയ് കിയോഹിതോ ഷിൻജോ, സെൻസയ് സുസുമു ഹിഗ എന്നിവർ  പങ്കെടുക്കും. 15മുതൽ 17 വരെ ഏച്ചൂർ വി ആർ പാർട്ടി ഹാളിലും  ഒക്ടോബർ 18 മുതൽ 20 വരെ ഉച്ചി റിയു കരാട്ടെയുടെ ഇന്ത്യയിലെ ആസ്ഥാനമായ കൂടാളി ഉച്ചി റിയു കരാത്തെ സ്കൂളിലും പരിശീലനം നൽകുംതെരഞ്ഞെടുക്കപ്പെട്ട നൂറോളം കരാത്തെ അഭ്യാസികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.വി.മനോഹരൻ , പി.കെ. പ്രേമരാജൻ, ബെന്നി ബാബുക്ക , രോഹിത് മനോഹരൻ , പി. കെ. മഹേഷ് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം