സ്കൂളിലേക്ക് പോയ16 വയസുകാരി യുവാവിനൊപ്പം നാടുവിട്ടു



കാഞ്ഞങ്ങാട് : സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനി കണ്ണൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടതായി പരാതി. കാസർകോട് നെല്ലിക്കുന്നിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയാണ് നാടുവിട്ടത്. ശനിയാഴ്ച രാവിലെ ഒൻപതുമണിക്ക് സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി കണ്ണൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം