ഹോട്ടലിൽ ഗുണ്ടാ ആക്രമണം: 2പേർക്കെതിരെ കേസെടുത്തു



പരിയാരം :ഹോട്ടലിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരെ അക്രമിച്ച എട്ടു പേർക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.ഹോട്ടൽ ജീവനക്കാരായ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ വി.പി. ഹൗസിൽ മുഹമ്മദ് ആഷിഖ് (23), ചുമടുതാങ്ങി ഫാത്തിമാസിൽ എം. ഹാഷിം(23) എന്നിവർക്കാണ്അക്രമത്തിൽ  പരിക്കേറ്റത്.കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ന് പിലാത്തറ പീരക്കാം തടത്തിലെ കെ.സി. റസ്റ്റോറൻ്റിലാണ് സംഭവം.കുഞ്ഞിമംഗലം സ്വദേശി മുബഷിറും കണ്ടാലറിയാവുന്ന ഏഴു പേരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്ന് ഹോട്ടൽ ഉടമ ചുമടുതാങ്ങിയിലെ കെ.സി. ഹൗസിൽ എ മുഹമ്മദ് മൊയ്തീൻ ഇബ്രാഹിം പരിയാരം പ പൊലീസിൽനൽകിയ പരാതിയിൽ പറഞ്ഞു.

അർദ്ധരാത്രിയിൽ ഹോട്ടലിൽ മദ്യപിക്കാൻ സൗകര്യം ചെയ്തു കൊടുക്കാത്തതിൻ്റെ പേരിലാണ് തങ്ങളെ അക്രമിച്ചതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

സംഭവത്തിൽ എട്ടു പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം