20 വർഷമായി തുടരുന്ന സപര്യ : മഹാത്മജിയുടെ പ്രതിമ ശുചീകരിക്കാൻ ഇത്തവണയും ഗാന്ധിയനെത്തി




തളിപ്പറമ്പ് : ഗാന്ധിജിയെന്നത് പറഞ്ഞറിയിക്കാറൻ പറ്റാത്തവികാരമാണ് 72 വയസുകാരനായ പി.വി നാരായണൻ കുട്ടി. വാർദ്ധക്യത്തിലും മഹാത്മജിവെളിച്ചവും ആവേശവുമാണ്. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ജീവിതത്തിൽ അണുവിടാതെ പാലിക്കുകയാണ് ഈ ഗാന്ധിയൻ 'ഇതിൻ്റെ ഭാഗമായിതളിപറമ്പ് നഗരത്തിലെ ഗാന്ധി പ്രതിമ കഴിഞ്ഞ 20 വർഷമായി കഴുകിവൃത്തിയും വെടിപ്പുമുള്ള താക്കുന്നു ഈ ഗാന്ധിയൻ 'മുത്തച്ഛന്റെ ദൗത്യത്തില്‍ സഹായിയാവാന്‍ ഇത്തവണ കൊച്ചുമകളുമുണ്ട്. പതിവ് തെറ്റിക്കാതെ ഇരുപതാം വര്‍ഷവും ഗാന്ധിപ്രതിമ ശൂചീകരിക്കാന്‍ പി.വി.നാരായണന്‍കുട്ടി എത്തിയത് കൂടുതൽ ഉത്സാഹത്തോടെയാണ്.2005 മാര്‍ച്ച് ഏഴി ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്ത തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ മഹാത്മാഗാന്ധി പ്രതിമ ഗാന്ധിജയന്തി ദിനത്തിന് തലേന്നാള്‍ കഴുകി വൃത്തിയാക്കി മാല ചാര്‍ത്തുക യെന്നത് ഒരു നിയോഗംപോലെ ഏറ്റെടുത്ത വ്യക്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഗാന്ധിയനുമായ തൃച്ചംബരത്തെ പി.വി.നാരായണന്‍കുട്ടി.ജവഹര്‍ ബാല്‍ മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ചെയര്‍മാനായ ഇദ്ദേഹം ശാരീരിക അവശതകള്‍ക്കിടയിലും ഒരു അനുഷ്ഠാനം പോലെ ഈ വര്‍ഷവും ഗാന്ധി പ്രതിമ ശുചീകരിച്ച് പുതിയ മാല ചാര്‍ത്തി.72കാരനായ നാരായണന്‍കുട്ടിക്ക് നിരവധി ശാരീരികപ്രശ്‌നങ്ങളുള്ളതിനാല്‍ ഗാന്ധിപ്രതിമ ശുചീകരണത്തിന് എത്താനാവുമോ യെന്ന ആശങ്കയുണ്ടായിരുന്നു.മുത്തച്ഛന്റെ ഈവിഷമം മനസിലാക്കിയാണ് ഇത്തവണ ആദ്യമായി കൊച്ചുമകള്‍ ശ്രാവണയും മുത്തച്ഛനെ സഹായിക്കാനെത്തിയത്.മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന് പൊതുപ്രവര്‍ത്തന രംഗത്ത് ചെറുപ്പത്തില്‍ തന്നെ സജീവമായ ശ്രാവണ തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനിയാണ്.

സ്റ്റുഡന്റ് പോലീസ് കാഡറ്റുകൂടിയായ ശ്രാവണ സംസ്ഥാന ക്യാമ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.സംസ്ഥാനതല വെയിറ്റ്‌ലിഫ്റ്റിംഗ് മത്സസരത്തില്‍ വെള്ളിമെഡലും ശ്രാവണ നേടിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം