സി.പി.എം പുതിയ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും


കണ്ണൂർ :സി.പി.എം പുതിയജില്ലാ കമ്മിറ്റി ഓഫീസായഅഴീക്കോടൻ മന്ദിരം ഒക്ടോബർ 20ന് വൈകിട്ട് അഞ്ചു മണിക്ക്മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷനാകും.ആധുനിക സൗകര്യങ്ങളുഈഓഫീസ് , എ.കെ.ജി. ഹാൾ, ചടയൻ ഹാൾ, പാട്യം പഠന ഗവേഷണകേന്ദ്രം തുടങ്ങിയവ തളാപ്പിൽ പഴയ ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിർമ്മിച്ച ഓഫിസിൽ സജ്ജീകരിച്ചിട്ടുണ്ട്. 1972 സെപ്തംബർ 23 ന് അഴീക്കോടൻ രാഘവൻ രക്തസാക്ഷിയായി ഒരു വർഷത്തിന് ശേഷം 1973 ഡിസംബർ 05 നാണ്അഴീക്കോടൻ സ്മാരക മന്ദിരം തളാപ്പിൽ എ.കെ.ജി. ഉദ്ഘാടനം ചെയ്തത്. ഇ.എം.എസ്. അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന ചടങ്ങ്.സ്വകാര്യവ്യക്തിയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ കെട്ടിടം  അന്ന് തന്നെ 52 വർഷം പഴക്കമുള്ളതായിരുന്നുഎ.കെ.ജി യുടെ സ്മരണയ്ക്കായ് എ.കെ.ജി സ്മാരക ഹാൾ1980 മാർച്ച് 22 ന് എ.വി. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.  പിണറായി വിജയനായിരുന്നു അദ്ധ്യക്ഷൻ.ചടയൻ ഗോവിന്ദൻ സ്മാരക മന്ദിരം 2000 മാർച്ച് 19 ന് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ജയരാജനായിരുന്നു അധ്യക്ഷൻഒരു നൂറ്റാണ്ടിലേറെ പഴക്കംചെന്ന കെട്ടിടം. പലഭാഗങ്ങളും തകർന്നുവീണു  ചോർന്നൊലിക്കുന്ന അവസ്ഥ വന്നിരുന്നു.ഈ ഘട്ടത്തിൽ പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് പാർട്ടി തീരുമാനിച്ചു. 2024 ഫെബ്രുവരി 24 ന് പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 20 മാസം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തികരിച്ചത്.പഴയ കെട്ടിടത്തിന്റെ മാതൃകയിൽ പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന തടി ഉപയോഗിച്ച് അഞ്ച്നില കെട്ടിടം  500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി. ഹാൾ വിവിധ യോഗങ്ങൾക്ക് കോൺഫറൻസ് ഹാൾ ജില്ലാ കമ്മിറ്റി യോഗ മീറ്റിംഗ്-സെക്രട്ടറിയേറ്റ് മീറ്റിംഗ് ഹാൾ പാട്യം പഠന ഗവേഷണ കേന്ദ്രം - ലൈബ്രറി  പ്രസ്സ് കോൺഫറൻസ് ഹാൾ സോഷ്യൽമീഡിയ റൂം എന്നിവയാണ് പുതിയ ഓഫീസ് കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിനായുള്ളനിർമ്മാണഫണ്ട് - പാർട്ടി അംഗങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നുമാണ് ശേഖരിച്ചത്.ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാർട്ടി സംവിധാനമാണ് കണ്ണൂരിലുള്ളത്.18 ഏരിയ കമ്മിറ്റികൾ - 249 ലോക്കൽ കമ്മിറ്റികൾ -4421 ബ്രാഞ്ചുകൾ എന്നിവയിൽ 65466 പാർട്ടി അംഗങ്ങളുണ്ട്. 26322 അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമുണ്ട്.ഈ അംഗങ്ങൾ സ്വമേധയാ നൽകിയ സംഭാവന 500 രൂപ മുതൽ ഉയർന്ന തുകകൾ സ്വീകരിച്ചു കൊണ്ടാണ് കെട്ടിട നിർമ്മാണം നടത്തിയത്.കമ്മ്യൂണിസ്റ്റുകാർ ഉണ്ടാക്കിയ ഓഫീസാണ് കണ്ണൂരിലെ പുതിയ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. ബഹുജനങ്ങളെ പങ്കെടുപ്പിക്കുന്നതിൻ്റെ  സൗകര്യാർത്ഥം കണ്ണൂർകലക്ടേറ്റ് മൈതാനിയിൽ നടക്കുന്നഉദ്ഘാടന പരിപാടി കമ്മ്യൂണിസ്റ്റ് - തൊഴിലാളി മഹാസംഗമമാകും. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ 4 മണി സംഭാവന നൽകിയ പാർട്ടി മെമ്പർമാരെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി ക്ഷണിക്കും.പഴയകാല നേതാക്കൾ ,കുടുംബാംഗങ്ങൾ - ഏരിയ കമ്മിറ്റി അംഗങ്ങൾ വരെ അടിയന്തിരാവസ്ഥ പീഡിതർ , പൊലി സിൽ നിന്നും രാഷ്ട്രീയ എതിരാളികളിൽ നിന്നുംകൊടിയ മർദ്ദനംവുംആക്രമണം ഏറ്റുവാങ്ങേണ്ടിവന്നവർ രക്തസാക്ഷി കുടുംബങ്ങൾ കള്ളക്കേസിൽ ജയിലിൽ കിടക്കുന്നവരുടെ ബന്ധുക്കൾ എന്നിവരുൾപ്പെടെ വൻ ജനാവലി ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുമെന്ന്കണ്ണൂർജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രാജേഷ് , എം. പ്രകാശൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം