ബൈക്ക് യാത്രക്കാരൻ്റെ അശ്രദ്ധ: കവർന്നത് 20 ജീവനുകൾ, സി.സി.ടി.വി ദൃശ്യം പുറത്തുവന്നു*
ബംഗ്ളൂര് : ആന്ധ്രയിലെ കൂർണൂൽ ബസ് അപകടത്തിന് തൊട്ടുമുമ്പ് ഒരു ബൈക്ക് യാത്രികൻ അശ്രദ്ധമായി വാഹനമോടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇയാളുടെ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ 20 പേർ മരിച്ചിരുന്നു.
ഒക്ടോബർ 24 ന് പുലർച്ചെ 2:23 ന് ഒരു പെട്രോൾ പമ്പിൽ വെച്ചുള്ള വീഡിയോയാണ് പുറത്തുവന്നത്. ബൈക്ക് യാത്രക്കാരൻ ശിവ ശങ്കർ തന്റെ കൂട്ടുകാരനോടൊപ്പം പെട്രോൾ ഡിസ്പെൻസറിന് സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതും പിന്നീട് അൽപ്പസമയത്തിനുശേഷം തിരികെ വരുന്നതും ഇതിൽ കാണാം. ദൃക്‌സാക്ഷികളും പോലീസും പറയുന്നതനുസരിച്ച്, ആ സമയത്ത് ശിവ ശങ്കർ മദ്യപിച്ചിരുന്നു.
ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് ഇടിച്ച് കേറിയ ബൈക്ക് യാത്രക്കാരനാണ് ഇതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂട്ടിയിടിക്കുമ്പോൾ ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ മൂടി തുറന്നിരുന്നു. അതിനാൽ മിനിറ്റുകൾക്കുള്ളിൽ ബസിന് തീ പിടിച്ചു. കർണൂൽ ജില്ലയിലെ ചിന്നതെകുരു ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.

Comments
Post a Comment