പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 22 ന് : ഒരുക്കങ്ങൾ പൂർത്തിയായി
കണ്ണൂർ :യുണൈറ്റഡ് മാർച്ചൻ്റസ് ചേമ്പർ പേരാവൂർ യൂണിറ്റ് നടത്തുന്നപേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഒരുക്കങ്ങൾ പൂർത്തിയതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കിസ്ന ഡയമണ്ട് ആൻഡ് ഗോൾഡ് ജ്വല്ലറി ഹരികൃഷ്ണ ഗ്രൂപ്പുമായി ചേർന്നാണ് ഇത്തവണത്തെമാരത്തൺ നടത്തുന്നത്. ക്ലീൻ കേരള ഗ്രീൻ കേരള ഹെൽത്ത് ന്യൂജൻ ആശയം ഉയർത്തിപ്പിടിച്ചാണ് മൂന്നാമത് എഡിഷൻ മിഡ്നൈറ്റ് മാരത്തൺ നടത്തുന്നത് .നവംബർ 22ന് രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും മാരത്തൺ തുടങ്ങും. ഒളിമ്പ്യൻ ടിൻ്റുലൂക്കയാണ്ഇവൻ്റ് അംബാസിഡർ. നാലു പേർ അടങ്ങുന്ന ടീമുകളാണ് മത്സരിക്കുക. ഇവർക്കാണ് ക്യാഷ് പ്രൈസ് ലഭിക്കുക. സിംഗിൾ ആയും പങ്കെടുക്കാം. 18 വയസ്സുള്ള ഒരാൾക്ക് 300 രൂപയും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. പേരാവൂർ പഴയ സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് തെറ്റുവഴി, തൊണ്ടിയിൽ, ചെവിടിക്കുന്ന് വഴി പഴയ ബസ് സ്റ്റാൻഡിലാണ് 'മാരത്തൺ സമാപിക്കുക. ഏഴു കിലോമീറ്ററാണ് മാരത്തൺ റൂട്ട് ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങളിൽ എത്തുന്ന പുരുഷ-വനിതാ ടീമുകൾക്ക് 15000, 10000 , 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. 50 വയസ്സിനു മുകളിലുള്ള 5 വനിതകൾക്കും 60 വയസ്സിന് മുകളിൽ ഉള്ള അഞ്ച് പുരുഷന്മാർക്കും ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും. സർവീസിലുള്ള യൂണിഫോം വിഭാഗത്തിന് പുരുഷന്മാർക്കും വനിതകൾക്കും ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 4000 രൂപയും ഗ്രൂപ്പിന് ലഭിക്കും. 18 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം 3000 , 2000, 1000 രൂപയും സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. വാർത്താസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ, ചെയർമാൻ കെ.എം. ബഷീർ, കൺവീനർ ഒ.ജെ. ബെന്നി, ജനറൽ സെക്രട്ടറി വി.കെ രാധാകൃഷ്ണൻ , യൂണിറ്റ് ട്രഷർ പ്രവീൺ കാറാട്ട് ,ട്രഷറർ ജോഷി മാത്യു എന്നിവർ പങ്കെടുത്തു

Comments
Post a Comment