25 കോടി അടിക്കുന്നത് രണ്ടാം തവണ; ഇതുവരെ ഏഴ് ബമ്പറടിച്ചു, ഇത് കസ്റ്റമേഴ്‌സിന്റെ വിജയം’: ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സി ഉടമ പി തങ്കരാജന്‍

 

തിരുവനന്തപുരം:തിരുവോണം ബമ്പര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇരട്ടി സന്തോഷത്തിലാണ് ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സി. ഒന്നാം സമ്മാനമായ 25 കോടിയും മൂന്നാം സമ്മാനമായ 50 ലക്ഷവും ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിക്കാണ് ലഭിച്ചത്. 25 കോടി അടിക്കുന്നത് ഇത് രണ്ടാം തവണയും, ഓണം ബമ്പറിലെ മൂന്നാമത്തെ സമ്മാനവുമാണിതെന്ന് ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സി ഉടമ പി തങ്കരാജന്‍  പറഞ്ഞു.2022ല്‍ പഴവങ്ങാടിയില്‍ നിന്ന് വിറ്റ 25 കോടിയുടെ ടിക്കറ്റ് ആറ്റിങ്ങല്‍ ഏജന്‍സിയുടെതായിരുന്നു. ബംബര്‍ സമ്മാനങ്ങള്‍ ഏഴെണ്ണമാണ് ഇതുവരെ ലഭിച്ചത്, ഏറ്റവും കൂടുതല്‍ ഒന്നാം സമ്മാനങ്ങള്‍ നേടിക്കൊടുത്ത ഏജന്‍സിയാണ് ആറ്റിങ്ങല്‍ ഭഗവതി ലോട്ടറിയെന്നും പി തങ്കരാജന്‍ പറഞ്ഞു.അവസാനം നിമിഷം ടിക്കറ്റ് തേടി വന്നവര്‍ക്ക് കൊടുക്കാന്‍ സാധിച്ചിരുന്നില്ല, അപ്പോഴേക്കും ടിക്കറ്റ് വിറ്റ് പോയിരുന്നു. കസ്റ്റമേഴ്‌സിന്റെ വിജയമാണ് ഈ നേട്ടമെന്നും പി തങ്കരാജന്‍ പറഞ്ഞു. പാരിപ്പള്ളി, വൈറ്റില ബ്രാഞ്ചില്‍ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും പി തങ്കരാജന്‍ പറഞ്ഞു.25 കോടിയുടെ ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനംപാലക്കാട് ലോട്ടറി ഓഫീസില്‍ നിന്ന് തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വാങ്ങിയ TH 577825 ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ കോടിരൂപTK 459300 ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപTC 736078 ടിക്കറ്റിനുമാണ് ലഭിച്ചത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം