ആരാധകരെ ശാന്തമാകൂ, കാത്തിരിപ്പിന് വിരാമമായി, കളങ്കാവൽ റിലീസ് നവംബർ 27ന്
കൊച്ചി:സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവൽ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. മമ്മൂട്ടി സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പിലൂടെ ഇതിനോടകം ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൽ വിനായകനും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. യു എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ‘ട്രൂത്ത് ബ്ലീഡ്സ്, സൈലൻസ് ബ്രേക്ക്സ്’ എന്ന ക്യാപ്ഷനോട് കൂടി മമ്മൂട്ടി കമ്പനി ഈ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഏറെ ആവേശത്തോടെയാണ് സെൻസറിങ് പൂർത്തിയായ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആരാധകർ ഏറ്റെടുത്തത്. ഇതിന് താഴെ ആവേശകരായ കമന്‍റുകളാണ് ആരാധകർ എഴുതിയത്. ‘ഇറക്കി വിട് മമ്മൂക്ക, കട്ട വെയ്റ്റിങ് ഫോർ ഫയർ’ അങ്ങനെ നീളുന്നു കമന്റുകൾ.

Comments
Post a Comment