ദേവസ്വം മന്ത്രി രാജിവയ്ക്കണം: യു ഡി. എഫ് മണ്ഡലം ജനകീയ സദസുകൾ29 ന് തുടങ്ങും



കണ്ണൂർ:ശബരിമലയിലെ സ്വർണ്ണ ക്കൊള്ളക്കുത്തരവാദിയായ ദേവസ്വം മന്ത്രി രാജിവെക്കണമെന്നും,ദേവസ്വം ബോർഡ് ചെയർമാനെ പുറത്താക്കണമെന്നും ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യു.ഡി.എഫ്. നിയോജക മണ്ഡലങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 29 മുതൽ 31 വരെയുള്ള തിയ്യതികളിൽ ജനകീയ സദസ്സുകൾ നടത്തുവാൻ യു.ഡി.എഫ്. ജില്ലാ കമ്മറ്റി തീരുമാനിച്ചു.കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെ സ്വർണ്ണപ്പാളി കടത്തി വിറ്റതിന് ദേവസ്വം മന്ത്രിയും ബോർഡ് ചെയർമാനും ഉത്തരവാദിയാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.ചെയർമാൻ പിടി മാത്യു അധ്യക്ഷതവഹിച്ചു.കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൻ്റെ സീറ്റ് വിഭജനം പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ഒക്ടോബർ 27ന് മുമ്പായി പൂർത്തിയാക്കാൻ യോഗം കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് , മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, സിഎംപി സംസ്ഥാന സെക്രട്ടറി സി എ അജീർ , എ ഡി മുസ്തഫ ,കെ പ്രമോദ് ,അഡ്വ.കെ.എ.ലത്തീഫ്, സി കെ സഹജൻ, ജോൺസൺ പി തോമസ് ,എം. സതീഷ്കുമാർ ,പി.സുനിൽകുമാർ, തോമസ് വക്കത്താനം, അഡ്വ. റോജസ് സെബാസ്റ്റ്യൻ, ജോസ് വേലിക്കകത്ത്, കെ.വി.കൃഷ്ണൻ, കെ.പി. ജയാനന്ദൻ, പി.കെ. ജനാർദ്ദനൻ,അഡ്വ.ടി.ഒ.മോഹനൻ, രത്നകുമാർ വൈദ്യർ , കെ.പി. താഹിർ, അൻസാരി തില്ലങ്കേരി, വി. രാഹുലൻ, സുരേഷ് ബാബു എളയാവൂർ, രാജൻ വാച്ചായി,കെ.പി.സലീം, കെ.എ.ഫിലിപ്പ്,ബി.കെ.അഹമ്മദ്, എസ്.കെ.പി.സകരിയ, എൻ.സുനിൽപ്രകാശ്,എസ്.എ ഷുക്കൂർഹാജി,ടി.വി.രവീന്ദ്രൻ , പി.മുഹമ്മദ് ഇഖ്ബാൽ, എം.പി അരവിന്ദാക്ഷൻ,വി.സുരേന്ദ്രൻ , ഇ.പി. ഷംസുദ്ദീൻ,പി.സി. അഹമ്മദ്കുട്ടി,സി.വി.ഗോപിനാഥ് , സി.എം ഗോപിനാഥർ, കെ.പി പി.ഷൈദ, പി.കെ അജിത്ത്, ടി. ജനാർദ്ദൻ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം