പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ് എഫ് ഐ തേരോട്ടം; 56 കോളേജുകളിൽ 46 ലും വിജയം
കണ്ണൂർ:യൂണിവേഴ്സിറ്റികൾക്ക് പിന്നാലെ പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ് എഫ് ഐ തേരോട്ടം. 56 കോളേജുകളിൽ 46 കോളേജുകളിൽ എസ് എഫ് ഐ വിജയിച്ചു. ഇടുക്കിയിൽ 4 കോളേജിൽ നാലിടത്തും എസ്എഫ്ഐക്ക് വിജയം സ്വന്തമാക്കി. ഇടുക്കി ജില്ലയിലെ മുട്ടം, പുറപ്പുഴ, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ പോളിടെക്നിക്കുകളിലാണ് എസ് എഫ് ഐ ആധിപത്യമുറപ്പിച്ചത്. കോഴിക്കോട് വെസ്റ്റ് ഹിൽ ഗവൺമെൻറ് പോളിടെക്നിക് അടക്കം കോഴിക്കോട് 5 കോളേജുകൾ എസ് എഫ് ഐ തിരിച്ചു പിടിച്ചു.മലപ്പുറം ഗവൺമെൻറ് പോളിടെക്നിക് കോളേജ് പെരിന്തൽമണ്ണ, പാലക്കാട് ഷോർണൂർ ഐ പി ടി, തൃശ്ശൂർ മഹാരാജാസ് പോളിടെക്നിക് കോളേജ്, എറണാകുളം കളമശ്ശേരി വനിത പോളിടെക്നിക് കോളേജ്, എന്നിവയാണ് എസ്എഫ്ഐ തിരിച്ചു പിടിച്ച മറ്റ് കോളേജ് യൂണിയനുകൾ

Comments
Post a Comment