കോടിയേരി മൂന്നാം ചരമദിനാചരണം: പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർന നടത്തി
കണ്ണൂർ : സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിൻ്റ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ, നേതാക്കളായ എ.കെ ബാലൻ, കെ.കെ.രാഗേഷ്, ടി.വി രാജേഷ് കോടിയേരിയുടെ ഭാര്യ വിനോദ നി ബാലകൃഷ്ണൻ, കുടുംബാംഗങ്ങൾതുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് കോടിയേരിയുടെ വീട്ടിലും തലശേരിയിലും അനുസ്മരണ പരിപാടികൾ നടക്കും. തലശേരിയിൽ നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.

Comments
Post a Comment