വിത്തിറക്കി എല്ലാരും പാടത്തേക്ക്, വെള്ളൂരില്ലം എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വീണ്ടും കൃഷിക്കിറങ്ങി




ചാല: ചാല വെളളൂരില്ലം വയലിൽ വർഷങ്ങളായി എല്ലാരും പാടത്തേക്ക് എന്ന പേരിൽ വെള്ളൂരില്ലം എൽ പി സ്കൂൾ നടത്തി വരുന്ന നെൽകൃഷിക്ക് ഈ വർഷവും തുടക്കമായി. 10 സെന്റോളം വരുന്ന കണ്ടത്തിൽ നടത്തി വരുന്ന കൃഷിയിൽ മൂന്ന് കിലോ ഉമ വിത്താണ് ഈ വർഷം വിതച്ചത്. മുതിർന്ന കർഷകൻ വല്ലത്തിൽ ഗോവിന്ദൻ, വിമല, എം രാജൻ എന്നിവർ കൃഷിയിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുന്നു.കഴിഞ്ഞ വർഷം 90 കിലോഗ്രാം നെല്ല് കിട്ടിയിരുന്നു. അതിൽ 40 കിലോ അരി വിതരണം ചെയ്തു. ബാക്കി പായസം വച്ചു നൽകി.തികച്ചും ജൈവരീതിയിലുള്ള കൃഷിയായതിനാൽ ധാരാളം ആവശ്യക്കാർ ഉണ്ടായിരുന്നു. അധ്യാപകർ രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയുള്ള വിജയമാണ് ഇതെന്ന് പ്രധാന അധ്യാപിക സജിത നിട്ടൂർ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം