കാനാം പുഴയുടെ സൗന്ദര്യമാസ്വദിച്ചു കാറ്റുകൊള്ളാം. വ്യു പോയൻ്റ് മേയർ നാടിന് സമർപ്പിച്ചു



കണ്ണൂർ:കാനാംപുഴയുടെ തീരത്ത് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മാനസിക സന്തോഷം നേടാൻ  കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പടന്ന ഡിവിഷനിൽ   നിർമ്മിച്ച കാനാമ്പുഴ വ്യൂ പോയൻ്റ്മേയർ മുസ്ലിഹ് മഠത്തിൽ പൊതുജനങ്ങൾക്ക് തുറന്നു നൽകി. വൈകുന്നേരങ്ങളിൽ പ്രദേശത്തെ ജനങ്ങൾക്ക് ഒത്തുചേരുന്നതിനുള്ള നല്ലൊരു ഇടമാക്കി മാറ്റാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും പ്രദേശത്തെ ടൂറിസം വികസനത്തിലേക്കുള്ള കാൽവെപ്പാണ്  ഇതിലൂടെ സാധ്യമായിട്ടുള്ളതെന്നുംമേയർ പറഞ്ഞു. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാനും വാർഡ് കൗൺസിലറുമായ സയ്യിദ് സിയാദ് തങ്ങൾ ഏറെ താൽപര്യമെടുത്ത് നടപ്പാക്കിയ പദ്ധതിയാണിത്. കാട് മൂടി കിടന്ന ഒരു പ്രദേശത്തെ ആകർഷണീയമായ രീതിയിൽ  രൂപകൽപന ചെയ്ത് മനോഹരമാക്കിയിരിക്കുകയാണ്. കൗൺസിലർ സി എച്ച്   ആസിമ ,മുൻ കൗൺസിലർ ടി.കെ .നൗഷാദ് ,എം.പി മുഹമ്മദലി, ടി.പി ഷൗക്കത്തലി, പി. സുദർശൻ, സി.ഇസുദ്ധീൻ, റഷീദ് പടന്ന , ശ്രീജിത്ത് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം