ശബരിമല സ്വർണ കൊള്ളയിലെ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പ്രഹസനം: മാർട്ടിൻ ജോർജ്
കണ്ണൂർ: ശബരിമല സ്വർണ കൊള്ളയിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രഹസനം മാത്രമാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.ശബരിമല സ്വർണ കൊള്ളക്കെതിരെ യുഡിഎഫ് കണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കാൽടെക്സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ ഒളിപ്പിക്കാനുള്ള ശ്രമമാണ് നിലവിലെ എഫ്ഐആറിലൂടെയും അന്വേഷണത്തിലൂടെയും നടക്കുന്നത്. ഗവൺമെന്റ്, പാർട്ടി, ദേവസ്വം ബോർഡ് എന്നിവയുടെ അറിവില്ലാതെ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്ന് വ്യക്തമാണ്. പഴയ ദേവസ്വം ബോർഡിനു മാത്രമല്ല അതേ സ്വർണ്ണപ്പാളിയും തകിടും കൊടുത്തയച്ച ഇപ്പോഴത്തെ ബോർഡിനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.അയ്യപ്പന്റെ സ്വത്ത് കട്ടെടുത്തവർ ആരായാലും അവരെ പൊതുജനമധ്യത്തിൽ കൊണ്ടുവരുന്നത് വരെയുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം ചെയർമാൻ സി എം ഗോപിനാഥ് അധ്യക്ഷത വഹിച്ചു.അഡ്വ. ടി ഒ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ മുസ്‌ലിഹ് മഠത്തിൽ ,കെ പി താഹിർ ,കെ പി സലിം , എ ജയകുമാർ , വി വി പുരുഷോത്തമൻ ,അഡ്വ. എം പി മുഹമ്മദലി ,പി സി അഹമ്മദ് കുട്ടി ,കട്ടേരി നാരായണൻ , സുരേഷ് ബാബു എളയാവൂർ ,സി സമീർ ,സി ടി ഗിരിജ ,മാധവൻ മാസ്റ്റർ ,ശ്രീജ മഠത്തിൽ , രാഹുൽ കായക്കൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് ,അഡ്വ.ലിഷ ദീപക്ക് തുടങ്ങിയവർ സംസാരിച്ചു

Comments
Post a Comment