കുമ്പളയിൽ പ്ളെ വുഡ് കമ്പി നി യിൽ പൊട്ടിത്തെറി : തൊഴിലാളി മരിച്ചു
കാസർകോട്:അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ ബോയിലർ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച്ച രാത്രി ഏഴരയ്ക്കാണ് അപകടംപരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.സംഭവസ്ഥലത്തെത്തിയ കുമ്പള പോലീസ് സംഘം പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തി.
കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്ഇതര സംസ്ഥാന തൊഴിലാളി നജീറുൽ അലി (20 ) യാണ് മരിച്ചത്
അപകടത്തിൽ പരിക്കേറ്റവരെ മംഗലാപുരത്തെയും കുമ്പളയിലെയും ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മരിച്ച യുവാവിൻ്റെ മൃതദേഹം കുമ്പള കോഓപ്പറേറ്റീവ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ചു
അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് കാസർകോട്,കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയ്യണച്ചത്.

Comments
Post a Comment