ഭർത്താവിനെ ഇരുമ്പ് പൈപ്പു കൊണ്ട് തലയ്ക്കടിച്ചു കൊന്ന് മൃതദ്ദേഹം റോഡിൽ തള്ളിയ ക്രൂരത : രോഗിയാണെന്ന് പറഞ്ഞ് കോടതിക്ക് മുൻപിൽ കണ്ണീരും കൈയ്യുമായി ഭാര്യ റോസമ്മ
തളിപറമ്പ് : കണ്ണൂർ ജില്ലയിലെ പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയിലെവയക്കര മുളപ്രയിലെ ചാക്കോച്ചനെന്ന കുഞ്ഞു മോനെ (60) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ റോസമ്മ (54) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ 'തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ. എൻ പ്രശാന്താണ് പ്രതി കുറ്റക്കാരിയെന്ന് വിധിച്ചത്. ശിക്ഷ ശനിയാഴ്ച്ച വിധിക്കും. വിധിയിൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ കണ്ണീരും കൈയ്യുമായി കൂപ്പിയ കൈയ്യോടെതാൻ നിരപരാധിയാണെന്നുംതെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് റോസമ്മ പറഞ്ഞത്. താൻ രോഗിണിയാണെന്നും മകൻ മാത്രമേയുള്ളുവെന്നും ഇവർ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഈ കാര്യങ്ങൾ പരിഗണിച്ചില്ല.
തുടർന്ന് പ്രതിയെ കണ്ണൂർ വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. വിധി കേൾക്കാൻതളിപ്പറമ്പ് കോടതിയിലെത്തിയ റോസമ്മ കോടതി കുറ്റവാളിയെന്ന് വിധിച്ചതോടെ വനിതാ പൊലിസുകാരുടെ സംരക്ഷണ യോടെ പൊലിസ് വാഹനത്തിലാണ് പ്രതിയായി മടങ്ങിയത്. കുഞ്ഞുമോൻ വധക്കേസിൻ്റെ അന്തിമ വിധി കേൾക്കാൻ പ്രദേശവാസികളും ബന്ധുക്കളുമായി നിരവധിയാളുകൾ കോടതിയിൽ തടിച്ചു കൂടിയിരുന്നു.സ്വത്തിനെ ചൊല്ലിയുള്ള കുടുംബവഴക്കിനെ തുടർന്ന് റോസമ്മ ചാക്കോച്ചനെ ഇരുമ്പ് പൈപ്പു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദ്ദേഹം റോഡിൽ ഉപേക്ഷിച്ചെന്നായിരുന്നു പ്രൊസിക്യൂഷൻ കേസ്. പെരിങ്ങോം പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013 ജൂലായ് ആറിന് പുലർച്ചെയാണ് റോഡിൽ ചാക്കോച്ചൻ്റെ മുതദേഹം കണ്ടെത്തിയത്. വീട്ടിൽ വെച്ച് ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. കൊല്ലപ്പെട്ട ചാക്കോച്ചൻ പയ്യന്നൂരിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരനായിരുന്നു. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി പ്രവർത്തനം ആരംഭിച്ചതിനു ശേഷം വിധി പറയുന്ന ആദ്യ കൊലക്കേസാണിത്. കൊലപാതകസമയത്ത് ഇവരുടെ മകൻ സംഭവ സമയത്തുണ്ടായിരുന്നുവെങ്കിലും അന്ന് പ്രായപൂർത്തിയാകാത്തതിനാൽ പൊലിസ് കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ചാക്കോച്ചൻ്റെ പേരിലുള്ള സ്വത്ത് തനിക്ക് എഴുതി നൽകുന്നതിന് വേണ്ടി റോസാ മ്മ സ്ഥിരം വീട്ടിൽ കലഹവും വാക്കേറ്റവും നടത്തിയിരുന്നുവെന്ന് കേസ് അന്വേഷണ വേളയിൽ അയൽവാസികൾ പൊലിസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പെരിങ്ങോം പൊലിസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ചാക്കോച്ചൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിച്ചത് അപകടത്തിൽ മരിച്ചത് വരുത്തി തീർക്കാനാണെന്ന് പൊലിസിന് തുടക്കത്തിലെ സംശയമുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മാരകായുധം കൊണ്ടു തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് റോസമ്മയാണ് പ്രതിയെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.

Comments
Post a Comment