കതിരൂര്‍ ബാങ്ക്-ഐ വി ദാസ് മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് അവതാരിക അസിത സഹീറിന്
തലശേരി :കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഐ വി ദാസ് പുരസ്‌കാരം കൈരളി ന്യൂസ് വാര്‍ത്താ അവതാരിക അസിത സഹീറിന്. 25000 രൂപയും പൊന്ന്യം ചന്ദ്രന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് അസിത. കൈരളി ടി വി യില്‍ സീനിയര്‍ ബ്രോഡ്കാസ്റ്റിങ്ങ് ജേണലിസ്റ്റ് ആയി ജോലി ചെയുന്ന അസിത സഹീര്‍ എം ജി സര്‍വകലാശാലയില്‍ നിന്നാണ് മാധ്യമ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.എ പി ജെ അബ്ദുള്‍ കലാം സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ നാരീ പുരസ്‌കാരവും സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി യുടെ മാധ്യമ അവാര്‍ഡും നേടിയിട്ടുണ്ട്. വാര്‍ത്താ അവതരണ രംഗത്ത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതില്‍ അനിതര സാധാരണമായ പാടവമാണ് അസിതയെ ഐ വി ദാസ് പുരസ്‌കാരത്തിനു അര്‍ഹയാക്കിയത്.അധ്യാപികയായ ലൈലയുടെയും മഹാരാഷ്ട്രയില്‍ സീഫുഡ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്ന സഹീറിന്റെയും മകളാണ്. ടെക്നോ പാര്‍ക്കില്‍ ജോലി നോക്കുന്ന ഷാരുണ്‍ ഷാജഹാന്‍ ആണ് ജീവിത പങ്കാളി. അല്‍ ആമീന്‍ സഹോദരനാണ്. കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ 2024 ലെ വി വി കെ പുരസ്‌കാരത്തിനു അശോകന്‍ ചരുവില്‍ അര്‍ഹനായിരുന്നു. രണ്ടു പുരസ്‌കാരവും ഡിസംബര്‍ അവസാനം വിതരണം ചെയ്യുന്നതാണ്.

Comments
Post a Comment