തമിഴ് സിനിമയിൽ പുതിയതാരോദയം: ഉദയനിധിയുടെ മകനും സിനിമയിൽ വേഷമണിയുന്നു
ചെന്നൈ:തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിലേക്കെത്തുന്നു.പ്രമുഖ സംവിധായകൻ മാരി സെൽവരാജ് ചിത്രത്തിലൂടെയാണ് ഇൻപനിധി സിനിമയിൽ അരങ്ങേറുന്നത്. ഇതോടെ തമിഴ് സിനിമ ലോകത്തെ പ്രധാന ശ്രദ്ധകേന്ദ്രമായിരിക്കുകയാണ് ഇൻപനിധി . അടുത്തിടെ നാടകാഭിനയ ശിൽപ്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സിനിമയിലേക്ക് മാത്രമല്ല രാഷ്ട്രീയത്തിലും ബിസിനസിലും സജീവ സാന്നിധ്യമാകുകയാണ് ഇൻപനിധി ഇപ്പോൾ. ഡി.എം.കെ.യുടെ സമ്മേളനങ്ങളിലും സർക്കാരിൻ്റെ പ്രധാന പരിപാടികളിലും ഇപ്പോൾ സജീവമായി അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ഈയിടെയാണ് റെഡ് ജയന്റ് മൂവീസ് കമ്പനിയുടെ സി.ഇ.ഒ ആയി ഈ 21-കാരൻ ചുമതലയേറ്റത്. ഉദയനിധി സ്റ്റാലിൻ 2008-ൽ ആരംഭിച്ച നിർമ്മാണ-വിതരണ കമ്പനിയാണ് റെഡ് ജയന്റ് മൂവീസ്. അതേസമയം കലൈഞ്ജർ ടി.വി മാനേജ്‌മെന്റിലും ഇൻപനിധി അംഗമാണ്. തമിഴകത്തെ സിനിമ രാഷ്ട്രീയ രംഗത്ത് ചൂടേറിയ ചർച്ചകളാണ് ഈ പുത്തൻ താരോദയത്തെ കുറിച്ച് ഉയരുന്നത്

Comments
Post a Comment