റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർപേഴ്സൻ
കൊച്ചി:ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർപേഴ്സനായിനിയമിച്ചു കൊണ്ട് ഉത്തരവായി. വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറാണ് സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത്. ഷാജി എന്‍. കരുണിന്റെ മരണത്തെത്തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ.മധുവിനെ നിയമിച്ചിരുന്നു.കുക്കൂ പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്സൺ. സി അജോയ് സെക്രട്ടറിയും ആകും. 26 പേര് ഉൾപ്പെടുന്നതാണ് ജനറൽ കൗൺസിൽ. സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സുധീർ കരമന, സിത്താര കൃഷ്ണകുമാർ, മിൻഹജ് മേഡർ, ശ്യാം പുഷ്ക്കരൻ, അമൽ നീരദ്, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ, ശ്രീഗണേഷ് എന്നിവർ ജനറൽ കൗൺസിൽ. ആറു പേർ ഉൾപ്പെടുന്നതാണ് ഭരണസമിതി. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി, ട്രഷറർ എന്നിവർക്ക് പുറമേ സോഹൻലാൽ എസ്, സന്തോഷ് കീഴാറ്റൂർ എന്നിവരും ഭരണസമിതിയിൽ. മൂന്നുവർഷമാണ് ഭരണസമിതിയുടെ കാലാവധി.
മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്ട്സ് (ബാഫ്റ്റ) പുരസ്കാരവും നേടിയ ആളാണ് റസൂൽ പൂക്കുട്ടി . ഏറെയും ബോളിവുഡ് സിനിമകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കൊല്ലം ജില്ലയിലെ അഞ്ചൽ,വിളക്കുപാറ സ്വദേശിയാണ് റസൂൽ. പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 1995-ലാണ് ഇദ്ദേഹം ബിരുദം നേടിയത്. ഹോളിവുഡ് സിനിമകൾക്കും റസൂൽ ശബ്ദമിശ്രണം നിർവ്വഹിച്ചിട്ടുണ്ട്. 2008ലാണ് റസൂൽ പൂക്കുട്ടിക്ക് ഓസ്കർ ലഭിക്കുന്നത്. സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത്

Comments
Post a Comment