സ്വർണപ്പാളി വിവാദത്തിൽ ആരെയും സംരക്ഷിക്കില്ല എം വി ഗോവിന്ദൻ

'

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമഗ്രമായ അന്വേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്നും എല്ലാം പുറത്തുവരണമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

പ്രതിപക്ഷം ഏത് പക്ഷത്താണെന്ന് പിന്നീട് മനസിലാകും. ആദ്യം അന്വേഷിക്കട്ടെ, അപ്പോള്‍ ആരാണ് കുറ്റവാളികളെന്ന് എല്ലാവര്‍ക്കും മനസിലാകും. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് അഭിപ്രായങ്ങള്‍ പറയുന്നത് അപക്വമായ കാര്യം. ഉത്തരവാദികളായ ആരെയും സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇല്ല. ഇക്കാര്യത്താല്‍ സര്‍ക്കാരിനോ മുന്നണിക്കോ ക്ഷീണമായിട്ടില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് എന്തിനാണ് പ്രതിപക്ഷം ഭയപ്പെടുന്നതെന്നും പ്രതിപക്ഷം ചര്‍ച്ച ചെയ്യാതെ സഭ അലങ്കോലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷം ഇതിനെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുകയാണ്. അതുകൊണ്ടൊന്നും ഇടതുപക്ഷത്തിന്റെ മൂന്നാംഘട്ടത്തിലേക്കുള്ള പ്രവേശനത്തെ തടയാന്‍ കഴിയില്ല. ഇതിന്റെ പേരിലൊന്നും അത് തടയാനാകില്ല. ഇതിന്റെ ഉത്തരവാദി ആരാണെങ്കിലും സര്‍ക്കാരും പാര്‍ട്ടിയും ആവശ്യമായ നടപടി സ്വീകരിക്കും. അതില്‍ സംശയവുമില്ല. കോടതി പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തെയും സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം