സിന്ധുവിൻ്റെ വിയോഗത്തിൽ നടുങ്ങി മണത്തണ ഗ്രാമം : മൃതദ്ദേഹം ഇന്ന് നാട്ടിലെത്തിക്കും

 


കേളകം: വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ വീട്ടമ്മയുടെ മരണത്തിൽ നടുങ്ങി മണത്തണ ഗ്രാമം.കോട്ടയം കുറവിലങ്ങാട് വിനോദയാത്ര കഴിഞ്ഞു മടങ്ങവെടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച മണത്തണ കരിയാടൻഹൗസിൽ സിന്ധു പ്രബീഷിൻ്റെ (45) വിയോഗമാണ് നാടിന് ദുഃഖമായി മാറിയത്. ഇന്ന് പുലർച്ചെ ദുരന്തവാർത്ത കേട്ടാണ് മണത്തണ ഗ്രാമത്തിലെ ജനങ്ങൾ ഉണരുന്നത്.സിന്ധുവിൻ്റെഭൗതിക ശരീരം തിങ്കളാഴ്ച്ച വൈകിട്ട് മണത്തണയിലെ ത്തിക്കും. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചു ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനായ സുധാകരൻ നമ്പ്യാർ - ദേവിയമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പ്രബീഷ്' മക്കൾ: സിദ്ധാർത്ഥ് (ഗൾഫ് ) അഥർവ്വ് (വിദ്യാർത്ഥി മണത്തണ ഗവ ഹയർ സെക്കൻഡറി സ്കൂൾ) സഹോദരങ്ങൾ: സുരേഷ് കുമാർ ( ഓട്ടോഡ്രൈവർ) രാജീവൻ' ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ്കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ടു മണിയോട് കൂടിയാണ് വളവിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ 18ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം