പരിസ്ഥിതി പ്രവർത്തകർ വി.ഡി മജീന്ദ്രൻ അന്തരിച്ചു



കൊച്ചി:പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന കൊച്ചി മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ അന്തരിച്ചു.

53 വയസ്സായിരുന്നു. ആ ദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നടന്ന സമരങ്ങളിലും പങ്കെടുത്തു. പ്ലാച്ചിമടയിലെ സമരത്തിലും നേതൃനിരയിലുണ്ടായിരുന്നു. മേധാപട്കർക്കൊപ്പം പരിസ്ഥിതി മേഖലയിലും പ്രവർത്തിച്ച് വരികയായിരുന്നു.സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഞായർ വൈകീട്ട് 5ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം