മുഖ്യമന്ത്രിയുടെ ഉറപ്പ്: കാനാട് പ്രദേശത്തെ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കും
മട്ടന്നൂർ :കണ്ണൂർഅന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേ 4000 മീറ്റർ ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് സിപിഐ എമ്മം നേതാക്കൾ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പു നൽകിയത്. കീഴല്ലൂർ, കാനാട് പ്രദേശങ്ങളിലായി 245.32 ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ 22.10.2018 ഒക്ടോബർ 22നാണ് 11 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. ഇതിന്‍റെ ഭാഗമായി കൃഷി, വൃക്ഷങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ വില നിർണയം പൂർത്തീകരിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. നഷ്ടപ നൽകാനാവശ്യമായ തുക കലക്ടറുടെ അക്കൗണ്ടിലെത്തിയ ശേഷമേ 19 (1) വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ. ഇതിന് ആവശ്യമായ തുക കണ്ടെത്തി നടപടികൾ പൂർത്തീകരിക്കുകയാണെന്ന് കഴിഞ്ഞദിവസം നേരിട്ട് കണ്ട് നിവേദനം നൽകിയ സിപിഎം നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി.
ഭൂമി ഏറ്റെടുക്കലിന് 2013ൽ പുതിയ നിയമം നിലവിൽ വന്നതിനാൽ മുമ്പ് ഭൂമി ഏറ്റെടുക്കുമ്പോൾ ഈ പ്രദേശത്തെ ഭൂഉടമകൾക്ക് 2008 ഫെബ്രുവരി ഒന്നിന് നടപ്പിലാക്കിയ പുനരധിവാസ പാക്കേജ് തന്നെ തുടരണമെന്നു ആവശ്യപ്പെട്ട് ഭൂഉടമ കർമസമിതിയും, സ്ഥലം എംഎൽഎ കെ കെ ശൈലജയും നൽകിയ നിവേദനം സർക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇതെല്ലാം പരിശോധിച്ചു എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കി ഡിവിഎസ് തയാറാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയംഗം എൻ വി ചന്ദ്രബാബു, ഏരിയ സെക്രട്ടറി എം രതീഷ്, ലോക്കൽ സെക്രട്ടറി പി കെ ചന്ദ്രൻ, പി സി വിനോദൻ, കെ പി റിജു എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയത്.
പട

Comments
Post a Comment