കുറ്റിക്കരയിൽ ബസ്​ കാത്തിരിപ്പ്​ കേന്ദ്രം ഉദ്​ഘാടനം ചെയ്തു

 



മട്ടന്നൂർ :കെ കെ ശൈലജ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കീഴല്ലൂർ കുറ്റിക്കരയില്‍ നിര്‍മിച്ച ബസ്​ കാത്തിരിപ്പ് കേന്ദ്രം ഇരിട്ടി ബ്ലോക്ക്​ പഞ്ചായത്ത്​ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം രതീഷ്​ ഉദ്​ഘാടനം ചെയ്തു.  പഞ്ചായത്ത്​ അംഗം ഇ ഷീന അധ്യക്ഷയായി. സി പി പ്രകാശ്​ ബാബു സംസാരിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വിവധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം എം രതീഷ്​ നിർവഹിച്ചു. എം വി പ്രശാന്തൻ സ്വാഗതവും മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പായസ വിതരണവും ഉണ്ടായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം