മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ നടത്തി*



എളയാവൂർ:- കണ്ണഞ്ചാൽ ശാഖാ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളയാവൂർ ലീഗ് ഹൗസിൽ വെച്ച് സ്പെഷ്യൽ കൺവെൻഷൻ നടന്നു.നാടിൻ്റെ വികസനത്തിന് മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. മേഖലാ കമ്മിറ്റി നടത്തുന്ന ജനബോധന പദ്ധയാത്ര വിജയിപ്പിക്കാനും ചന്ദ്രിക ക്യാമ്പയിനിൽ പരമാവധി വാർഷികവരിക്കാരെ ചേർക്കാനും തീരുമാനമെടുത്തു.


ശാഖാ പ്രസിഡണ്ട് കെ കെ താജുദ്ദീന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം പിസി അമീനുള്ള ഉദ്ഘാടനം ചെയ്തു. കെഎംസിസി അജ്മാൻ സെക്രട്ടറി പുളിക്കൽ മുസ്തഫ, മേഖലാ പ്രസിഡണ്ട് പി കെ മുഹമ്മദ് ത്വയ്യിബ്. മേഖലാ വൈസ് പ്രസിഡണ്ട് Dr. ടി പി അബ്ദുൽ ഖാദർ, മുസ്തഫ വി പി, എളയാവൂർ ശാഖാ പ്രസിഡണ്ട് വി കെ അബ്ദുറഹീം, സെക്രട്ടറി അബ്ദുൽ ഖാദർ പി സി , സി എച്ച് എം ഹയർസെക്കൻഡറി സ്കൂൾ മുൻ മാനേജർ പി എ കരീം, എളയാവൂർ സി എച്ച് സെൻറർ കൺവീനർ കെഎം ഷംസുദ്ദീൻ, ആർ എം ഷബീർ, അബ്ദുൽ ഷുക്കൂർ, അബ്ദുൽസലാം, പക്കർ, ഷഫീഖ്. ഗാലിബ്, അബ്ദുൽ ഖാദർ, അഷറഫ്, ഫലാഹ്  തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ ജനറൽ സെക്രട്ടറി കെ/ വി മുഹമ്മദ് നവാസ് സ്വാഗതവും ട്രഷറർ  മുഫ്സിർ മഠത്തിൽ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം