സിപിഐയുമായുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും’: എം വി ​ഗോവിന്ദൻ മാസ്റ്റർ

 


തിരുവനന്തപുരം:പി എം ശ്രീയുമായി ബന്ധപ്പെട്ടുള്ള സിപിഐയുമായുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ഭരണപരമായ കാര്യങ്ങളും ചർച്ച ചെയ്യും. സി പി ഐയുടെ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുന്നതേ ഉള്ളൂവെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ മാധ്യമങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നും ​ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.പി എം ശ്രീ ഉൾപ്പെടെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകേണ്ട ഫണ്ട് കേരളത്തിന് ലഭിക്കണം എന്ന നിലപാടാണ് സിപിഐഎമ്മിന്. നമുക്ക് ലഭിക്കേണ്ട 8000 കോടി രൂപ പല നിബന്ധനകളും വെച്ച് തരാതിരിക്കുന്നു. കേരളത്തിന് അർഹതപ്പെട്ട പണം കേന്ദ്രം നൽകണമെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ഇന്ത്യയിൽ ആദ്യമായി പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാരാണ്. എന്നിട്ട് ഇവിടെ സിപി ഐഎമ്മിനെ അടിക്കാൻ വടി കിട്ടുമോ എന്ന് നോക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. പി എം ശ്രീയുടെ നിബന്ധനകൾക്ക് സിപിഐഎം അന്നും ഇന്നും എതിരാണ്. സാമ്പത്തിക ഉപരോധമാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് മേൽ ഏർപ്പെടുത്തുന്നത്. ഇതിനെതിരെയാണ് സിപിഐഎമ്മും സിപിഐയും നിലപാടെടുത്തത്. എം വി ​ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം