പാൽച്ചുരത്ത് ചരക്കു ലോറി കുടുങ്ങി ഗതാഗത തടസം
പാൽച്ചുരം: പാൽച്ചുരത്ത് ലോറി കുടുങ്ങി ഗതാഗത തടസ്സം. പാൽച്ചുരം ചെകുത്താൻ തോടിന് സമീപത്താണ് ലോറിയുടെ ഡീസൽ തീർന്നതിനെ തുടർന്ന് വാഹനം റോഡിൽ കുടുങ്ങിയത്. നിലവിൽ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഫയർഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ ലോറി നീക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Comments
Post a Comment