ചെല്ലരിയൻ തറവാട് സ്നേഹാദരം കുടുംബ സംഗമം നടത്തി

 


പഴയങ്ങാടി : ഏഴോം ചെല്ലരിയൻ തറവാട് സ്നേഹാദരം കുടുംബ സംഗമം നടത്തി. നെരുവമ്പ്രം യു.പി സ്കൂളിൽ നടന്ന പരിപാടി ചലച്ചിത്രനടൻ രാജേഷ് ശർമ്മ ഉദ്ഘാടനം ചെയ്തു. ചെല്ലരിയൻ തറവാട് പ്രസിഡൻ്റ് ഡോ. ഉഷാകിരൺ അദ്ധ്യക്ഷയായി. മുഖ്യ രക്ഷാധികാരി രാജമ്മ തച്ചൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച വിജയം നേടിയഎസ്. എസ്. എൽ. സി , പ്ളസ് ടൂ , ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്ക് സി. പുരുഷോത്തമൻ ഉപഹാരങ്ങൾ നൽകി. വിവിധ മേഖലകളിൽ മികവ് തെളിയച്ചവരെയും 70 വയസു തികഞ്ഞവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് സ്നേഹവിരുന്നും കലാപരിപാടികളും നടന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം