നാടിന് അഭിമാനമായി നെവൻ ബി.അജേന്തിന് സംസ്ഥാന പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ഒന്നാം സ്ഥാനം




ധർമ്മശാല : വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന വന്യജീവി വകുപ്പ് നടത്തിയ പെൻസിങ് ഡ്രോയിങ് മത്സരത്തിൽ നെവൻ ബി. അജേന്ത് ഒന്നാം സ്ഥാനം നേടി. ഒക്ടോബർ ഒൻപതിന് വൈകിട്ട് 4 . 30 ന് തിരുവനന്തപുരം വഴുതയ്ക്കാട്ടെ വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന വന്യജീവി വാരാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അവാർഡ് ദാനം നിർവഹിക്കും. ശ്രീ ചിത്ര ചിത്രകലാവിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. ചിത്രകലാ അധ്യാപകരായ ശ്രീജേഷ്, പ്രസാദ് എന്നിവരുടെ കീഴിലാണ് ചിത്രകല  അഭ്യസിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം