കണ്ണൂരിൽ ദേവസ്വം മന്ത്രി വി. എൻ വാസവനെ തിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം





കണ്ണൂർ : കണ്ണൂരിൽ ദേവസ്വം, തുറമുഖ - സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനെതിരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെ ഒൻപതരയോടെ അഴീക്കൽ തുറമുഖത്തേക്ക് വികസന സദസിൽ പങ്കെടുക്കുന്നതിനായി പോയ മന്ത്രി വി.എൻ. വാസവൻ്റെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. അതിവേഗത്തിൽ പൊലിസ് എസ് കോർട്ടോടെ പോകുന്ന മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് പടന്ന പാലം റോഡിൽ വെച്ചു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നായിരുന്നു സമരക്കാരുടെ മുദ്രാവാക്യം വിളിയും കരിങ്കൊടി കാട്ടലും '

കാട്ടു കള്ള വാസവരാജിവെച്ചു പുറത്തുപോകുവെന്ന മുദ്രാവാക്യം വിളികളുമായി യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി അതിവേഗതയിൽ പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് നേരെ കാട്ടി പിൻതുടരുകയായിരുന്നു. എന്നാൽ ശരവേഗത്തിൽ പാഞ്ഞു പോകുന്ന മന്ത്രി വാഹനത്തിന് നേരെ സെക്കൻഡുകൾ മാത്രമേ കരിങ്കൊടി കാണിക്കാനായുള്ളൂ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം