കീഴല്ലൂർ ഇനി സമ്പൂർണ വായനശാല പഞ്ചായത്ത്​

 



മട്ടന്നൂർ :കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്​ ഇനി സമ്പൂർണ പഞ്ചായത്ത്​. സമ്പൂർണ വായനശാല പ്രഖ്യാപന ചടങ്ങ്​ മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ്​ ഉദ്​ഘാടനം ചെയ്തു.  കേരളത്തിൽ വായന ശാലകളിലൂടെ പ്രതിരോധവും പുതിയ പാഠങ്ങളും നിർമിക്കപ്പെടുന്ന കേന്ദ്രങ്ങളാണെന്ന്​ പ്രമുഖ മാധ്യമ പ്രവർത്തകൻ സായിനാഥ്​. കീഴല്ലൂർ പഞ്ചായത്ത്​ സമ്പൂർണ വായനശായ പ്രഖ്യാപനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പണ്ട്​കാലങ്ങളിൽ ജന്മികൾ വായനശാലകളെ ഭയപ്പെട്ടിരുന്നതിന്​ ഇതായിരുന്നു കാരണം. അതകൊണ്ടാണ്​ വായനശാലകൾ ജന്മികൾ കത്തിച്ചതും നശിപ്പിച്ചതും.  കുട്ടികളും സ്​ത്രീകളും ഉൾപ്പെടെ ജനങ്ങൾ വായനശാലകളിൽ എത്തുന്നതും സംഘടിക്കുന്നതും ജന്മികളെ അലോസരപ്പെടുത്തിയിരുന്നു.  പ്രതിരോധത്തിന്‍റെയും രാഷ്ട്രീയവൽക്കരണത്തിന്‍റെയും അടയാളമായിരുന്നു വായനശാലകൾ.കേരളത്തിലലുള്ളതു പോലത്തെ ഒരു വായനശാല ഇന്ത്യയിൽ മറ്റെവിടെയും കാണാനാവില്ല.  ഒരു വായനശാല സംസ്കാരം കേരളത്തിൽ വളർന്നു വന്നിട്ടുണ്ട്​. അത്തരത്തിലൊരു സംസ്കാരവും മറ്റിടങ്ങളിലില്ല. മതധ്രുവീകരണത്തിന്‍റെ പാതയിൽ രാജ്യം സഞ്ചരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ വായനശാലകളുടെ പങ്ക്​ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.ഡോ.വി ശിവദാസൻ എംപി പ്രഖ്യാപനം നടത്തി.  ചാലോട്​ ബസ്​ സ്റ്റാൻഡ്​ പരിസരത്ത്​ നടന്ന ചടങ്ങിൽ പഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ വി മിനി അധ്യക്ഷയായി. ഹരിത ഗ്രന്ഥശാലകൾക്കുള്ള സർട്ടിഫിക്കറ്റ്​ വിതരണം ഹരിത കേരള മിഷൻ ജില്ലാ റിസോഴ്​സ്​ പേഴ്​സൺ ജയപ്രകാശ്​ പന്തക്ക നിർവഹിച്ചു. ഇരിട്ടി ബ്ലോക്ക്​ പഞ്ചായത്ത്​ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം രതീഷ്​, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ പി കെ വിജയൻ, താലൂക്ക്​ പ്രസിഡന്‍റ്​ വി പ്രദീപൻ, എൻ സുതൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ കെ അനിൽ കുമാർ സ്വാഗതം പറഞ്ഞു. എടയന്നൂരിൽ നിന്ന്​ ചാലോട്ടേക്ക്​ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായി. 

 


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം