പയ്യന്നൂരിൽ ട്രെയിൻ തട്ടി മരിച്ച ബി.ജെ.പി നേതാവിന് കനത്ത സാമ്പത്തിക ബാദ്ധ്യതയെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്
പയ്യന്നൂർ : പയ്യന്നൂരിൽ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ ബി.ജെ.പി നേതാവിന് കനത്ത കടബാധ്യതയെന്ന് സൂചന.ഇന്ന് പുലര്‍ച്ചെയാണ് ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം മാത്തില്‍ തവിടിശ്ശേരി സ്വദേശിയും അരവഞ്ചാലില്‍ വ്യാപാരിയുമായ പനയന്തട്ട തമ്പാ(57)നെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് കാരണം വാഹന വ്യാപാരത്തെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യതയെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് 'ആത്മഹത്യയാണെന്നാണ് സൂചന. മൃതദേഹം പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.ഭാര്യ:ശ്യാമള.മക്കള്‍: ശ്വേത, കൃഷ്ണ, മൃദുല്‍ലാല്‍.മരുമക്കള്‍: ബിജേഷ്(പരിയാരം), നവീന്‍(ചട്ട്യോള്‍).സഹോദരങ്ങള്‍: ബാലകൃഷ്ണന്‍(ചീമേനി), നിഷ(ചന്തപുര), അനില്‍(ചീമേനി).സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നുമുതല്‍ നാലുവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കരിക്കും. '

Comments
Post a Comment