സതേൺ റെയിൽവെ ജനറൽ മാനേജർക്ക്നോ ർത്ത് മലബാർ റെയിൽവെ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകി



കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കുക, ഹംസഫർ, തുരന്തോ എക്സ്പ്രസ്സുകൾക്ക് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കുക, പാലക്കാട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് (06031) കാസർഗോഡേക്ക് സർവ്വീസ് നീട്ടുക, കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (16608) കാസർഗോഡ് സർവ്വീസ് നീട്ടുക, അന്ത്യോദയ എക്സ്പ്രസ്സ് എല്ലാ ദിവസവും സർവ്വീസ് നടത്തുക,-ബൈന്തൂർ പാസഞ്ചർ പുനരാംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കണ്ണൂരിലെത്തിയ സതേൺ റെയിൽവേ ജനറൽ മാനേജർ ആർ. എൻ. സിംഗിന് നോർത്ത് മലബാർ റെയിൽവെ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ  നിവേദനം നൽകി.

എൻ.എം.ആർ.പി.സി ചെയർമാൻ അഡ്വ റഷീദ് കവ്വായി , കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല , കെ.പി. ചന്ദ്രാംഗദൻ , ചന്ദ്രൻ മന്ന,സുരേഷ്കുമാർ.ടി, ഗഫൂർ കാവിൻമൂല, നാരായണൻ നമ്പൂതിരി, രാജു ചാൾസ്, തുടങ്ങിയവർ നിവേദക സംഘത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം