അറ്റകുറ്റപ്പണിക്കായി ഇരിട്ടി പഴയ പാലം അടച്ചു

 



ഇരിട്ടി: അറ്റകുറ്റപണിക്കായി ഇരിട്ടി പഴയ പാലം അടച്ചു.. കഴിഞ്ഞ ദിവസം ബാംഗ്ളൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പാലത്തിൽ ഇടിച്ചു കയറിയിരുന്നു..ഇതിനെ തുടർന്ന് പാലത്തിൻ്റെ മേൽത്തട്ടിലെ സ്പാനുകളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് അറ്റകുറ്റപ്പണിക്കായി പാലം താൽക്കാലികമായി അടച്ചിട്ടത്. പാലത്തിൻ്റെ അപകടാ സ്ഥ ഒഴിവാക്കാൻ ഭാരവാഹികൾ ഇതിലൂടെ കടന്നുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പാലത്തിലൂടെ യാത്ര സുരക്ഷിതമല്ലാത്തതിനാലാണ് ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി അടച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനയർ അറിയിച്ചു..

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം