ഷാഫിയുടെ ചോരയ്ക്ക് ഈ നാട് മറുപടി പറയും: രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട് : പേരാമ്പ്രയിൽ യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ പരുക്കേറ്റത്തിൽ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അയ്യപ്പന്റെ സ്വർണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ , പേരാമ്പ്ര മാത്രമല്ല കേരളത്തിൽ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സർക്കാർ.
ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാത്രിയിലാണ് കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം നടന്നത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്ക് പരുക്കേറ്റു. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

Comments
Post a Comment