ശാസ്ത്രീയ സംഗീതത്തിലൂടെആസ്വാദകരുടെ മനം കവർന്ന് മിഥുൻ

 '



 കണ്ണൂർ :സർവ്വമത തീർത്ഥാടന കേന്ദ്രമായ, പ്രസിദ്ധമായ ശ്രീ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് പയ്യന്നൂർ സ്വദേശി വി പി മിഥുൻ അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രദ്ധേയമായി.ഗൗള രാഗത്തിലെ 'ശ്രീ മഹാഗണപതിരവതുമ' എന്ന കീർത്തനത്തിലൂടെ ആരംഭിച്ച കച്ചേരിയിൽ മുത്തുസ്വാമി ദീക്ഷിതർ കൃതിയായ 'സരസ്വതി ഛായാതരംഗിണി'യായിരുന്നു ദേവീസ്തുതിയായി ആലപിച്ചത്.കാനഡ രാഗത്തിലെ അടതാള വർണ്ണം,പന്തുവരാളി രാഗത്തിലെ 'ശിവ ശിവ',ഹംസനാദത്തിലെ 'ബണ്ടൂരീതി' തുടങ്ങിയ നിരവധി കൃതികളുടെ ആലാപനം നിറഞ്ഞ കയ്യടിയോടെയാണ് സദസ്യർ സ്വീകരിച്ചത്.എരുമേലി രാജഗോപാൽ (മൃദംഗം),ചേർത്തല രാജേന്ദ്രൻ (വയലിൻ),ദേവദാസ് റാന്നി (ഘടം) എന്നിവർ പക്കമേളമൊരുക്കി.മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും ശാസ്ത്രീയ സംഗീതത്തിൽ ഏഴുവർഷത്തെ സംഗീത വിശാരദ് ഡിപ്ലോമ നേടിയ മിഥുൻ ,പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥനിൽ നിന്നും ഒന്നാം തരം മുതൽ പന്ത്രണ്ട് വർഷം സംഗീതം അഭ്യസിച്ചു.ദക്ഷിണാമൂർത്തി സ്വാമി,കൈതപ്രം ദാമോദരൻ നമ്പൂതിരി,കുമാര കേരള വർമ്മ തുടങ്ങിയ പ്രഗത്ഭരുടെ ക്ലാസുകളും കുട്ടിക്കാലത്ത് തന്നെ മിഥുനിന് ലഭിച്ചു.നിരവധി സംസ്ഥാന കലാമേളകളിലും സർവ്വകലാശാലാ  കലോത്സവങ്ങളിലും വിധിനിർണ്ണയം നടത്തിവരുന്നു.മത്സരങ്ങളെ ഇഴകീറി പരിശോധിച്ച്,വിശദമായി വിലയിരുത്തിക്കൊണ്ട് ഫലപ്രഖ്യാപനം നടത്തുന്ന മിഥുനിന്റെ ശൈലി സങ്കീർണ്ണമായ മത്സരങ്ങളിൽ തീർപ്പുണ്ടാക്കാൻ സംഘാടകരെ സഹായിക്കാറുണ്ട്.കേരളത്തിലെ മികച്ച സംഗീതജ്ഞനുള്ള കേരള സംഗീതശ്രീ പുരസ്കാരം കഴിഞ്ഞ വർഷം ഇദ്ദേഹത്തെ തേടിയെത്തി.സംഗീതത്തിന് പുറമെ നിരവധി കലകളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള മിഥുൻ, മുഖ്യ കരിയറായി തെരഞ്ഞെടുക്കാതെ തന്നെ കലാമേഖലയിൽ ഉയരങ്ങൾ കീഴടക്കുന്നതെങ്ങനെയെന്ന് കാട്ടിത്തരുകയാണ്.മൂവാറ്റുപുഴ മുളവൂരിലെ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായ മിഥുൻ '

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം