എൺപതാം വയസിലും വർണപ്രപഞ്ചത്തിൻ്റെ മായാജാലം : ആസ്വാദക മനസിന് കുളിർമ്മയേകി കെ.വി വിജയൻ്റെ ചിത്ര പ്രദർശനം



തലശേരി :പ്രായത്തെ തോൽപ്പിക്കുന്നവയാണ് കെ.വി.വിജയൻ്റെ ചിത്രങ്ങൾ.പ്രശസ്തരായ ശിഷ്യമാരുള്ള വിജയൻ മാസ്റ്ററുടെ കതിരൂർ ആർട്ട് ഗാലറിയിൽ നടക്കുന്ന ദർപ്പണം ചിത്ര പ്രദർശനം ഏറെ പേരെയാണ് ആകർഷിക്കുന്നത്.പ്രായം 80 നോടടുത്തെങ്കിലെന്ത്? കാലത്തെ പിറകിലാക്കുന്നവയാണീ ചിത്രങ്ങൾ. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ ശൈലികളിൽ വരക്കാൻ അദ്ദേഹത്തിനറിയാം. തലശേരി കേരള സ്കൂൾ ഓഫ് ആർട്ട്സിൽ ചിത്രകലാ ഗുരു സി.വി.ബാലൻ നായരുടെ കീഴിലാണ് കലാപഠനം നടത്തിയത്. ചിത്രപ്രദർശനം പ്രശസ്ത ചിത്രകാരൻ ഭാഗ്യനാഥ് ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്തു.ചിത്രകാരൻമാരായ കെ കെ മാരാർ, പ്രേമൻ പൊന്ന്യം, ഗോപിനാഥ്, എ സത്യനാഥ്, രമേശ്‌ കണ്ണൻ, ദിലീപ്കുമാർ സി പി,ഇന്ദു സി, ജീവഞ്ചി,പൊന്ന്യം ചന്ദ്രൻ, ശിവദാസ് മേലൂർ,സുശാന്ത് കൊല്ലറക്കൽ,സുരേഖ, ശോഭ പ്രേംകുമാർ, സുനിൽ പൊന്ന്യം എന്നിവർ പങ്കെടുത്തു. നവംബർ ഒന്നിന് വൈകിട്ട് ആറിന് പ്രദർശനം സമാപിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം